ലോക കേരള സഭ ഒരു മച്ചി പശു: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ലോക കേരള സഭ ഒരു മച്ചി പശുവാണെന്നും, ഒന്നും രണ്ടും സഭകളുടെ തീരുമാനങ്ങള്‍ ഒന്നും നടപ്പിലായിട്ടില്ലെന്നും കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന് ഫിലിപ്പ്
കേരള വികസന നിധി, പ്രവാസി വാണിജ്യ ചേംബര്‍, എന്‍ ആര് ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, കണ്‍സ്ട്രക്ഷന്‍ കമ്പനി, സഹകരണ സംഘം. സിയാല്‍ മാതൃകയിലുള്ള സംയുക്ത സംരംഭം, തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്.
പ്രളയകാലത്ത് പ്രവാസികളുടെ പണം സര്‍ക്കാരിന് വന്‍തോതില്‍ ലഭിച്ചെങ്കിലും അവ എന്തിനു വേണ്ടി വിനിയോഗിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. റീബില്‍ഡ് കേരള എന്ന സംരംഭം പൂര്‍ണ്ണമായും പരാജയപ്പെട്ടു.
വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍, തിരിച്ചു വരുന്നവരുടെ പുനരധിവാസം, തൊഴില്‍ സഹായം, കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം, പ്രവാസി ഇന്‍ഷ്വറന്‍സ് എന്നിവയെല്ലാം സ്തംഭനത്തിലാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."