'ദാരിദ്രവും സാമൂഹ്യപ്രശ്‌നങ്ങളും ഇല്ലാതിരിക്കുവാന്‍ കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ ജനസംഖ്യ നിയന്ത്രിക്കണം': വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി
ഗുവാഹത്തി: ദാരിദ്ര്യവും മറ്റ് സാമൂഹിക പ്രശ്നങ്ങളും നേരിടാന്‍, കുടിയേറ്റ മുസ് ലിംകള്‍ കുടുംബാസൂത്രണ നിയമങ്ങള്‍ പാലിക്കുകയും അവരുടെ ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ.
''ജനസംഖ്യ നിയന്ത്രിക്കാന്‍ ന്യൂനപക്ഷ മുസ്ലിം സമുദായവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ദാരിദ്ര്യം, ഭൂമി കയ്യേറ്റം തുടങ്ങിയ പ്രശ്‌നങ്ങളുടെ മൂലകാരണം അനിയന്ത്രിതമായ ജനസംഖ്യാവളര്‍ച്ചയാണ്. മുസ്ലിം സമൂഹം കുടുംബാസൂത്രണ മാനദണ്ഡങ്ങള്‍ സ്വീകരിച്ചാല്‍ അസമിലെ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. '- ഗുവാഹത്തിയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു.
സമുദായത്തിലെ സ്ത്രീകളെ ബോധവത്കരിക്കുന്നതിന് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അതിനാല്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാമെന്നും ശര്‍മ്മ പറഞ്ഞു.
പല സ്ഥലങ്ങളിലും ജനങ്ങള്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കാന്‍ കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്നും, ഇത്തരത്തില്‍ കൈയ്യേറിയ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
' അസമില്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ആളുകള്‍ക്ക് താമസിക്കാനുള്ള ഇടം ആവശ്യമാണ്. വനങ്ങളിലും ക്ഷേത്രങ്ങളിലും സത്രങ്ങളിലും ജനങ്ങളോട് താമസിക്കാന്‍ പറയാനാകില്ല, ' അദ്ദേഹം പറഞ്ഞു.
നേരത്തേ നിരവധി ബിജെപി നേതാക്കളും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം വലിയ വിവാദങ്ങളിലേക്കാണ് വഴിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."