ഇന്‍ഡിഗോ പൊലിസിന് നല്കിയ റിപ്പോര്‍ട്ട് പച്ചക്കള്ളം; ഇ.പിയെ ഒഴിവാക്കിയത് ദുരൂഹമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ പൊലിസിന് നല്കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയായ എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് ഇ.പി ജയരാജന്റെ പേര് ഒഴിവാക്കിയതും ദുരൂഹമാണെന്നും വി.ഡി സതീശന് പറഞ്ഞു.
വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെക്കൊണ്ട് മറുപടി പറയിക്കും. പ്രതിഷേധക്കാരെ തള്ളി നിലത്തിട്ടെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. കുറ്റവാളിയായ ജയരാജനെ രക്ഷിക്കാനാണ് ഇന്‍ഡിഗോ മനേജര്‍ റിപ്പോര്‍ട്ടില്‍ ശ്രമിച്ചിരിക്കുന്നത്. കൊല്ലാന്‍ ശ്രമിച്ചെന്ന് പറയുന്നതും കള്ളമാണ്.
മുഖ്യമന്ത്രി പുറത്തുപോയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചതിന് ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചെന്നും മദ്യലഹരിയില്‍ ആയിരുന്നെന്നുമുള്ള കള്ളം ജയരാജന് പറഞ്ഞത്.
വ്യാജ റിപ്പോര്‍ട്ട് നല്കിയ ഇന്‍ഡിഗോ മാനേജര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമാന കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇല്ലാത്ത കേസില്‍ മൂന്ന് ദിവസമായി ചോദ്യം ചെയ്യുന്ന അതേ ഇ.ഡിയുടെ കൈവശം സ്വപ്ന നല്കിയ സത്യവാങ്മൂലമുണ്ട്.
എന്നിട്ടും കേരളത്തില്‍ എത്തുമ്പോള്‍ എന്തിനാണ് ഇ.ഡി ചോദ്യംചെയ്യാന്‍ മടിക്കുന്നത്. ഡല്‍ഹിയില്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുകയാണെന്നും വി.ഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."