പിഎസ്ജിയിലെ മെസിയുഗം അവസാനിക്കുന്നു
പിഎസ്ജിയിലെ മെസിയുഗം അവസാനിക്കുന്നു
പാരിസ്: സൗദി സന്ദര്‍ശനത്തിനെത്തുടര്‍ന്ന് പിഎസ്ജി അധികൃതര്‍ നല്കിയ സസ്പെന്ഷന് പിന്നാലെ മെസി പുതിയ ക്ലബിലേക്കെന്ന് ഉറപ്പായി.
മെസി കരാര്‍ പുതുക്കില്ല. ഈ മാസമാണ് കരാര്‍ തിയതി അവസാനിക്കുക. ഈ സീസണോടെ പി എസ് ജി വിടാനാണ് അര്‍ജന്റീന നായകന്റെ തീരുമാനം. ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് മെസ്സിയുടെ ഏജന്റായ മെസിയുടെ അച്ഛന് ജോര്ഗോമെസിയാണ് ക്ലബിനെ അറിയിച്ചത്.
സൗദി സന്ദര്‍ശനത്തിന്റെ പേരില്‍ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. 2021ല്‍ ബാഴ്സലോണയില്‍ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സസ്പെന്ഷന് കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.
ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.സൂപ്പര്‍താരത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മെസിക്ക് സ്വാഗതം അറിയിച്ചുകൊണ്ട് സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."