HOME
DETAILS
MAL
മൂന്നു കോടി ചെലവഴിച്ച നിര്‍മിച്ച സര്‍ക്കാര്‍ ആശുപത്രിയുടെ സീലിങ് തകര്‍ന്നു വീണു; ഉദ്ഘാടനം കഴിഞ്ഞത് രണ്ടു മാസം മുമ്പ്
backup
June 17 2022 | 03:06 AM
കൊല്ലം: പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണു. രോഗികള്‍ കെട്ടിടത്തില്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് മാസം മുന്‍പാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. മൂന്നു കോടി ചെലവഴിച്ച കെട്ടിടം നിര്‍മ്മിച്ചത് സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതിയായിരുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഹാളിന് മുകളില്‍ പാകിയ സീലിംഗ് ആണ് ഇളകി വീണത്. രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. രാത്രി തന്നെ ഇളകിവീണ ടൈലുകള്‍ മാറ്റാന്‍ ശ്രമം നടന്നതായും രോഗികള്‍ സൂചിപ്പിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും രോഗികള്‍ തേടിയെത്തുന്ന ആശുപത്രിയാണ് തലവൂര്‍ ആയുര്‍വേദ ആശുപത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."