അണുബാധ, മൂക്കില്‍ നിന്ന് രക്തസ്രാവം; സോണിയാ ഗാന്ധി നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: കൊവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി അറിയിച്ചു. മൂക്കില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്, പാര്‍ട്ടി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് (ജൂണ്‍ 12) സോണിയയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുമ്പു തന്നെ സോണിയക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് സോണിയയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി മുപ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. വീണ്ടും ഹാജരാവാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കിലും അമ്മയുടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി രാഹുല്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."