HOME
DETAILS
MAL
കുടിയേറ്റ മുസ്‌ലിംകള്‍ ജനസംഖ്യ നിയന്ത്രിക്കണം
backup
June 11 2021 | 20:06 PM
ഗുവാഹത്തി: കുടിയേറ്റ മുസ്‌ലിംകള്‍ കുടുംബാസൂത്രണം നടത്തണമെന്ന വര്‍ഗീയ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. കുടിയേറ്റ മുസ്‌ലിംകള്‍ ജനസംഖ്യ നിയന്ത്രിച്ചെങ്കില്‍ മാത്രമേ ഭൂമി കൈയേറ്റം പോലുളള സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. ജനസംഖ്യാ വര്‍ധനവ് തുടരുകയാണെങ്കില്‍ ഒരുദിവസം കാമാഖ്യക്ഷേത്രഭൂമിയും തന്റെ വീടുപോലും നഷ്ടപ്പെട്ടേക്കാമെന്നും ഹിമന്ദ പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൈയേറ്റത്തിനെതിരായ നടപടികളെക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മധ്യ-ലോവര്‍ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ മുഴുവന്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നാണ് ബി.ജെ.പി പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."