മെയ് 9 വരെ സര്‍വീസുകള്‍ എല്ലാം റദ്ദാക്കി ഗോ ഫസ്റ്റ്; യാത്രക്കാരുടെ പണം തിരികെ നല്‍കും
മെയ് 9 വരെ സര്‍വീസുകള്‍ എല്ലാം റദ്ദാക്കി ഗോ ഫസ്റ്റ്; യാത്രക്കാരുടെ പണം തിരികെ നല്‍കും
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2023 മെയ് 9 വരെ ഷെഡ്യൂള്‍ ചെയ്ത എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍ അറിയിച്ചു. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്തതിനെതുടര്‍ന്നാണ് നടപടി. യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കണമെന്ന് എവിയേഷന്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു. മെയ് 15 വരെ ടിക്കറ്റ് വില്‍പ്പനയും എയര്‍ലൈന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
Due to operational reasons, Go First flights until 9th May 2023 are cancelled. We apologise for the inconvenience caused and request customers to visit https://t.co/qRNQ4oQjYT for more info. For any queries or concerns, please feel free to contact us. pic.twitter.com/mr3ak4lJjX
— GO FIRST (@GoFirstairways) May 4, 2023
സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് സമര്‍പ്പിച്ച പാപ്പര്‍ ഹരജി ദേശീയ കമ്പനി നിയമ തര്‍ക്ക പരിഹാര കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി കഴിഞ്ഞ ദിവസമാണ് അപേക്ഷ നല്‍കിയിരുന്നത്.
go-first-cancels-flights-until-tuesday-regulator-issues-"refund"-order
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."