ഇറാഖ് സ്ഥാനപതിക്കു നേരെ വധശ്രമം: പിന്നില്‍ ഇറാനെന്നു സഊദി
റിയാദ്: ഇറാഖിലെ സഊദി അറേബ്യന്‍ സ്ഥാനപതിക്കു നേരെ വധശ്രമം. സഊദിയുടെ ഇറാഖിലെ അംബാസഡറായ സാമിര്‍ അല്‍ സബാഹിന് നേരെയാണ് കഴിഞ്ഞദിവസം വധശ്രമം നടന്നത്. ബാഗ്ദാദിലെ സഊദി നയതന്ത്രകാര്യാലയത്തില്‍ നിന്നു ബാഗ്ദാദ് വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. സ്ഥാനപതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച വാഹനം ചെറിയ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനായിരുന്നു ശ്രമം. ഇത് പൊളിഞ്ഞതോടെ അക്രമികള്‍ രക്ഷപ്പെട്ടു.
ഇറാഖിലെ ശീഈ ഗ്രൂപ്പാണ് വധശ്രമത്തിനു പിന്നിലെന്നാണ് ആരോപണം. ഇവര്‍ക്ക് ഇറാന്റെ സഹായം ലഭിച്ചതായി സഊദി തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖ് ശീഈ വിഭാഗം ആസൂത്രണം ചെയ്ത വധശ്രമം ഇറാനുമായി നേരിട്ട് ബന്ധമുള്ള ഇറാനിലെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഔസ് അല്‍ ഖഫാജി നേതൃത്വം നല്‍കുന്ന ഖര്‍സാണ് മിലിട്ടറി യൂനിറ്റുമായി ചേര്‍ന്ന് നടത്തിയത്.
എന്നാല്‍, ഗള്‍ഫ് മേഖലയില്‍ തീവ്രവാദികളെ സഹായിക്കുന്ന സമീപനമാണ് ഇറാന്‍ പിന്തുടരുന്നതെന്നും ഇതിനെ നേരിടുന്നതിനു തങ്ങളുമായി ഇറാഖ് സഹകരിക്കുന്നില്ലെന്നും സഊദി അംബാസഡര്‍ സാമിര്‍ അല്‍ സബ്ഹാന്‍ പറഞ്ഞു. എംബസിയില്‍ നിന്നു വിമാനത്താവളത്തിലേക്ക് പോകാനായി ഹെലികോപ്റ്റര്‍ സംവിധാനം നല്‍കാന്‍ ഇറാഖ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."