കോഴപ്പണമായി ലഭിച്ചതില്‍ ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചതായി സുന്ദരയുടെ മൊഴി;പൊലിസ് രേഖകള്‍ ശേഖരിച്ചു
കാസര്‍കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നല്കിയ രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചതായി കെ സുന്ദരയുടെ മൊഴി. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാന്‍ അന്വേഷണസംഘം ബാങ്ക് രേഖകള്‍ ശേഖരിച്ചു.
രണ്ടര ലക്ഷത്തില്‍ ഒന്നര ലക്ഷം രൂപ ചെലവഴിച്ചു പോയി എന്ന മൊഴിയാണ് സുന്ദര നല്‍കിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് സുന്ദര പറയുന്ന മൊബൈല്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് പൊലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം സുന്ദരയുടെ അമ്മയുടെ മൊഴി എടുത്തിരുന്നു. അമ്മയും സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപ ബിജെപി നേതാക്കള്‍ കൈമാറി എന്ന മൊഴി നല്‍കിയിരുന്നു. വാണിനഗറിലെ വീട്ടിലെത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."