പ്രതിഷേധങ്ങള്‍ക്കിടെ ഈ മാസം 16ന് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്
ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഈ മാസം 16ന് ലക്ഷദ്വീപിലെത്തും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പട്ടേലിന്റെ സാനിധ്യത്തില്‍ നടക്കും.ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന വന്‍ പ്രതിഷേങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടിസ് നല്‍കിയിരുന്നു. എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാര്‍, വി.ശിവദാസന്‍, കെ.സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ.എം.ആരിഫ്, തോമസ് ചാഴികാടന് എന്നിവര്‍ സഭാ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണ് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."