മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്തത് യുദ്ധപ്രഖ്യാപനം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും സ്വകാര്യ മാനേജ്‌മെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2006ലെ വി.എസ് അച്യുതാന്ദന്‍ സര്‍ക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും സ്വാശ്രയമാനേജുമെന്റുകളോട് സ്വീകരിച്ച നയങ്ങളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാട് ജനകീയസമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കാരണമായത് ആരും വിസ്മരിക്കരുത്.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ന്യൂനപക്ഷസമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയമാനേജുമെന്റുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷവിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരാണ് ഈ സര്‍ക്കാരെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുകയാണ്.
രാജ്യത്തെ ന്യൂനപക്ഷസമൂഹങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന് അവകാശപ്പെടുകയും അതേസമയം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്നത് ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതിന് തുല്യമാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."