റിയാദ് തീപിടുത്തം: മരിച്ചവരിൽ രണ്ട് മലയാളികൾ
റിയാദ്: സഊദിയിലെ റിയാദിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ മലയാളികൾ രണ്ട് പേർ. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർ ഉൾപ്പെടെ ആറു ഇന്ത്യക്കാരാണ് ദാരുണ അപകടത്തിൽ മരണപ്പെട്ടത്. നേരത്തെ നാല് ആളുകൾ മലയാളികൾ ആണെന്നായിരുന്നു റിപ്പോർട്ട്.
മറ്റു നാല് പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ, ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരുമാണ് ഉൾപ്പെട്ടത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് പെട്രോൾ പമ്പിലെ ഇവരുടെ താമസ സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ മൃതദേഹങ്ങൾ ശുമേസി മോർച്ചറിയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് ആറു പേര്‍ മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."