HOME
DETAILS
MAL
സ്വപ്നയ്ക്ക് ഇഡി നോട്ടിസ്; ബുധനാഴ്ച നേരിട്ട് ഹാജരാകണം
backup
June 18 2022 | 12:06 PM
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തുകളില് നേരിട്ട് ഹാജരാകണമെന്ന് ഇഡി. അടുത്ത ബുധനാഴ്ച ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇഡിക്കുമുന്നില്‍ ഹാജരാകുമെന്ന് സ്വപ്ന പറഞ്ഞു. അ
തിനിടെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ്.നായര്‍ നല്കിയ ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമേ രഹസ്യമൊഴി നല്കാന് കഴിയൂവെന്ന് കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രഹസ്യമൊഴി നല്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."