HOME
DETAILS
MAL
അസം, മേഘാലയ വെള്ളപ്പൊക്കം: രണ്ട് ദിവസത്തിനിടെ 31 പേര് മരിച്ചു
backup
June 18 2022 | 13:06 PM
ഗുവാഹത്തി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അസമിലും മേഘാലയയിലുമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 31 പേര് മരിച്ചു. അസമിലെ 28 ജില്ലകളിലായി 19 ലക്ഷം ആളുകള്‍ ദുരിതത്തിലായി, ഒരു ലക്ഷം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
മരിച്ച 12 പേര് അസമിലും, 19 പേര് മേഘാലയയിലുമാണ്. ത്രിപ്പുരയുടെ തലസ്ഥനമായ അഗര്‍ത്തലയിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ആറ് മണിക്കൂറില്‍ 145 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ത്രിപുര ഉപതെരഞ്ഞെടുപ്പിനെയും ബാധിച്ചു.
അഗര്‍ത്തലയില്‍ 60 വര്‍ഷത്തിനിടെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന മഴയാണ്. വെള്ളപ്പൊക്കത്തെ തുടന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മരിച്ചവുടെ കുടുംബത്തിന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."