ഖത്തറില്‍ വിസക്കായി അപേക്ഷിച്ച് കാത്തിരിക്കുകയാണോ? വിസ പ്രക്രിയയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി വിരല്‍ തുമ്പിലൂടെ അറിയാം
How To Track Application Details In Qatar Visa
ഖത്തറില്‍ വിസക്കായി അപേക്ഷിച്ച് കാത്തിരിക്കുകയാണോ? വിസ പ്രക്രിയയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി വിരല്‍ തുമ്പിലൂടെ അറിയാം
ഖത്തറില്‍ ഒരു വിസക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവരാണോ നിങ്ങള്‍. വിസ പ്രക്രിയ എത്രത്തോളം ആയെന്നോ വിസ എന്ന് ലഭിക്കുമെന്നോ അറിയാതെ ആശങ്കയിലാണോ? എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി നിങ്ങളുടെ വിസ പ്രക്രിയയുടെ സ്റ്റാറ്റസ് അറിയാന്‍ ഖത്തര്‍ അവസരമൊരുക്കുന്നുണ്ട്.
രണ്ട് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഖത്തര്‍ വിസ പ്രക്രിയ നമുക്ക് പരിശോധിക്കാന്‍ സാധിക്കുക.
1, ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കുന്ന വിധം
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സര്‍വീസ് പോര്‍ട്ടല്‍ വഴി മന്ത്രാലയവുമായി ബന്ധപ്പെട്ട വിസ സര്‍വീസ് പോലുളള നിരവധി സര്‍വീസുകള്‍ക്കായുളള സഹായം തേടാന്‍ സാധിക്കും
1, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വിസ സര്‍വീസ് പ്ലാറ്റ്‌ഫോം സന്ദര്‍ശിക്കുക
https://portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservicse
2, വിസ എന്‍ക്വയറി ആന്‍ഡ് പ്രിന്റിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പറും മാതൃ രാജ്യവും രേഖപ്പെടുത്തുക
3, വരുന്ന വെരിഫിക്കേഷന്‍ കോഡ് രേഖപ്പെടുത്തുക
4 ശേഷം വെരിഫിക്കേഷന്‍ കോഡ് രേഖപ്പെടുത്തുക
അപ്പോള്‍ വിസയെ സംബന്ധിച്ച വിവരങ്ങള്‍ കാണാന്‍ സാധിക്കും
ഖത്തര്‍ വിസ സെന്റര്‍ വഴി പരിശോധിക്കുന്ന വിധം
റെസിഡന്‍സ് വിസക്കായി അപേക്ഷിക്കുന്നവര്‍ക്ക് വിസ പ്രക്രിയ പരിശോധിക്കാന്‍ ഖത്തര്‍ വിസ സെന്ററിനെ ആശ്രയിക്കാവുന്നതാണ്.
ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപൈന്‍സ്, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ നിന്നുളള റെസിഡന്‍സ് വിസയുടെ അപേക്ഷകര്‍ക്കാണ്
ഖത്തര്‍ വിസ സെന്റര്‍ വെബ്‌സൈറ്റ് വഴി വിസ പ്രക്രിയയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനാവുന്നത്.
1, ഖത്തര്‍ വിസ സെന്ററിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക
https://www.qatarvisacenter.com അതില്‍ നിന്നും മലയാളം അടക്കമുളള ഭാഷകളില്‍ നിന്നും ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കാം
2, നിങ്ങളുടെ രാജ്യം രേഖപ്പെടുത്തുക
3, ട്രാക്ക് ആപ്ലിക്കേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
4, പാസ്‌പോര്‍ട്ട് നമ്പറും വിസ നമ്പറും നല്‍കിയ ശേഷം ക്യാപ്ച്ച കോഡ് നല്‍കുക
5, ഇപ്പോള്‍ വിസ പ്രക്രിയയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും
Content Highlights: How To Track Application Details In Qatar Visa
ഖത്തറില്‍ വിസക്കായി അപേക്ഷിച്ച് കാത്തിരിക്കുകയാണോ? വിസ പ്രക്രിയയെ സംബന്ധിച്ച വിവരങ്ങള്‍ ഇനി വിരല്‍ തുമ്പിലൂടെ അറിയാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."