ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ അവധിക്കാല പാക്കേജുമായി റെയില്‍വേ
ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ അവധിക്കാല പാക്കേജുമായി റെയില്‍വേ
തിരുവനന്തപുരം: അവധിക്കാലത്ത് രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ആര്‍.സി.ടി.സി) കീഴിലാണ് ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജ്. കഴിഞ്ഞ ദിവസം ട്രെയിനിന്റെ ആദ്യ യാത്ര മഥുരയിലേക്ക് ആരംഭിച്ചിരുന്നു.
രണ്ടാമത്തെ യാത്ര ഈ മാസം 19 ന് കേരളത്തില്‍നിന്നും തിരിച്ച് മെയ് 30ന് തിരികെ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 11 രാവും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങളിലേക്കാണ്. 750 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.
നോണ്‍ എ.സി ക്ലാസിലെ യാത്രയ്ക്ക് ഒരാള്‍ക്ക് 22,900 രൂപയും തേര്‍ഡ് എ.സി യാത്രയ്ക്ക് ഒരാള്‍ക്ക് 36,050 രൂപയുമാണ്. ട്രെയിന്‍ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹനം എന്നിവയും ഇതില്‍ ഉള്‍പ്പെടും. ബുക്കിങിനായി റെയില്‍വേ സ്റ്റേഷനുകളിലെ ഐ.ആര്‍.സി.ടി.സി കൗണ്ടറുകളില്‍ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം 8287932095, എറണാകുളം 8287932082, കോഴിക്കോട് 8287932098, കോയമ്പത്തൂര്‍ 9003140655.രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും, സാംസ്‌കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമിട്ടത്.
Bharat Gaurav Train; Railways with new holiday package
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."