HOME
DETAILS
MAL
ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയ നിര്‍മിച്ചത് ക്രൈം നന്ദകുമാറും വി.ഡി സതീശനുമെന്ന് ഇ.പി ജയരാജന്‍
backup
June 18 2022 | 14:06 PM
കണ്ണൂര്‍: ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയ നിര്‍മിച്ചത് ക്രൈം നന്ദകുമാറും വി.ഡി സതീശനുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇത് അന്വേഷിക്കണമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഇ പി ജയരാജന്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കാനായിരുന്നു മൂന്ന് പേരുടെയും ലക്ഷ്യം. പിടിക്കപ്പെട്ടപ്പോള്‍ 'എന്റെ കുട്ടികള്‍' എന്നാണ് സുധാകരന്‍ പറഞ്ഞത്. വി.ഡി സതീശനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."