HOME
DETAILS
MAL
യുവാക്കളുടെ ആശങ്കകള്‍ പരിഗണിച്ച് അഗ്നിപഥ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി
backup
June 18 2022 | 15:06 PM
തിരുവനന്തപുരം: യുവാക്കളുടെ ആശങ്കകള്‍ പരിഗണിച്ച് അഗ്നിപഥ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ്.
രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് സ്കീം നിര്‍ത്തിവെക്കാനും വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്യാനും നമ്മുടെ യുവാക്കളുടെ ആശങ്കകള്‍ ശരിയായി പരിഗണിക്കാനും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."