HOME
DETAILS

ഹജ്ജ്, ശബരിമല തീര്‍ഥാടനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഒരേമനസോടെ: മുഖ്യമന്ത്രി

  
backup
August 22 2016 | 19:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%a8%e0%b4%99

തിരുവനന്തപുരം: ഹജ്ജ്, ശബരിമല തീര്‍ഥാടനങ്ങള്‍ക്ക് സഹായംനല്‍കുന്നത് ഒരേമനസോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത് അത്യധികം സന്തോഷത്തോടെയാണ്. കേരളത്തില്‍നിന്ന് ഈ വര്‍ഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോവുകയാണ്. 11,000 പേര്‍ കേരളത്തില്‍ നിന്ന് ഹജ്ജിനു പോകും. യു.പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

കേരളത്തില്‍ നിന്ന് 4,847 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്. ക്വാട്ടയില്‍ കവിഞ്ഞ് മറ്റുള്ളവര്‍ക്കുകൂടി സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും സമയബന്ധിതമായി ഇടപെട്ടതിന്റെ ഫലമായാണ് ഇത്രയും പേര്‍ക്ക് പോകാന്‍ അവസരം കിട്ടിയത്. ഹജ്ജിനു പോകുന്നവര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ കേരളം മാതൃകയാണ്. ഹജ്ജ് ക്യാംപും വളണ്ടിയര്‍മാരും പ്രതിഫലേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കേരള മോഡല്‍ പിന്തുടരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സഊദി കോണ്‍സുലേറ്റും മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജിമാര്‍ പോയിവരുന്നതുവരെയുള്ള അവരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഹജ്ജ് ക്യാംപിനു വേണ്ട സൗകര്യമൊരുക്കാന്‍ സിയാലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  2 months ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago