യൂറോകപ്പ്: കന്നിയങ്കത്തില്‍ ഫിന്‍ലന്‍ഡിന് വിജയച്ചിരി; ഡെന്മാര്ക്കിനിത് എറിക്സന്റെ തളര്ച്ചയോളം നോവല്ലാത്ത പരാജയം
കോപന്ഹേഗന്: യൂറോകപ്പ് കന്നിയങ്കത്തില്‍ ഫിന്‍ലന്‍ഡിന് വിജയച്ചിരി. ക്രിസ്റ്റ്യന്‍ എറിക്സണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുനരാരംഭിക്കുകയും ചെയ്ത മത്സരത്തില്‍ ഡെന്മാര്ക്കിനെ ഒരു ഗോളിനാണ് ഫിന്‍ലന്‍ഡ് പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങില്‍ 54ാമതാണ് ഫിന്‍ലന്‍ഡിന്റെ സ്ഥാനം.
59ാം മിനുട്ടില്‍ ജോള് പൊഹാന്പ്ലോയുടെ തകര്‍പ്പന്‍ ഹെഡറാണ് ഫിന്‍ലന്‍ഡിന് ആദ്യജയം സമ്മാനിച്ചത്. 74ാം മിനുട്ടില്‍ ഡെന്മാര്ക്കിന് ലഭിച്ച പെനാല്‍ട്ടി കിക്ക് സേവ് ചെയ്ത് ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ലൂക്കാസ് റാഡകിയും വിജയത്തിലേക്ക് വഴിതെളിച്ചു.
മത്സരത്തിനിടെ കുഴഞ്ഞുവീണ എറിക്സണിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറിക്സണ് അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മത്സരത്തിന്റെ നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ത്രോ ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."