ഗ്രാന്റ് ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: വെളിമുക്ക് ഗ്രാന്റ് ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ലോഞ്ചിങ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആദ്യവില്‍പന അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എയും നിര്‍വഹിച്ചു.
വെളിമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍, എം.എ ഖാദര്‍, ബക്കര്‍ ചെര്‍ന്നൂര്‍, നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാന്റ് ട്രേഡേഴ്‌സ് രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് നവീകരിച്ച ഷോറൂം തുറക്കുന്നതെന്ന് സാരഥികള്‍ അറിയിച്ചു. അമ്പതിനായിരത്തില്‍പരം സ്‌ക്വയര്‍ ചതുരശ്ര അടിയില്‍ ഒട്ടേറെ പുതുമകളോടെയും അനേകം വൈവിധ്യങ്ങളോടെയും സജ്ജീകരിച്ച ഷോറൂമില്‍ വിലക്കുറവും ഗുണനിലവാരവും ഒന്നിക്കുന്ന അന്താരാഷ്ട്ര പ്രൗഢിയിലുള്ള ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്രപ്രശസ്ത മെറ്റീരിയലുകള്‍ക്കൊപ്പം ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ടൈലുകളുടെ
യും ഗ്രാനൈറ്റുകളുടെയും സാനിറ്ററികളുടെയും വിപുലമായ ശേഖരവും ഉണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ കുഞ്ഞാലന്‍ നെല്ലോളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."