രാഹുല്‍ഗാന്ധി അനുവദിച്ച തുക വേണ്ടെന്ന് മുക്കം നഗരസഭ, 40 ലക്ഷം തിരിച്ചെടുക്കണമെന്ന് ആവശ്യം
കോഴിക്കോട്: വയനാട് ലോക്സഭ എം.പി രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തിലെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. മുക്കം സി.എച്ച്.സി. വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുന്നതിനാല്‍ എം.പി. ഫണ്ട് തനത് വര്‍ഷത്തില്‍ ചെലവഴിക്കാന്‍ പ്രയാസമാണെന്ന് കാണിച്ചാണ് മുക്കം നഗരസഭ സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്റ്റര്‍ക്ക് കത്ത് നല്‍കിയത്.
ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ് രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത്.
അതേസമയം, സി.പി.എം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്നടക്കമുള്ള ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുമ്പോഴാണ് കെട്ടിടനിര്‍മാണത്തിന് അനുവദിച്ച തുക ആശുപത്രി മാനേജ്മെന്റ് കമ്മറ്റി വേണ്ടെന്ന് വെക്കുന്നത്.
സാമൂഹികാരോഗ്യകേന്ദ്രത്തിന് തൊട്ടടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നീക്കത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."