HOME
DETAILS
MAL
ഓറോവില്‍
backup
June 13 2021 | 04:06 AM
തമിഴ്നാട്ടിലെ വില്ലുപുരത്തിനു സമീപം, പോണ്ടിച്ചേരിയോട് ചേര്‍ന്നുനില്‍ക്കുന്ന ഓറോവില്‍ ഒരു ആഗോള നഗരമാണ്. മനുഷ്യര്‍ തമ്മില്‍ ഐക്യപ്പെട്ടാല്‍ ദേശ- ഭാഷാ വരമ്പുകള്‍ക്ക് അതീതമായി ആളുകളെ ഒരുമിപ്പിക്കാന്‍ കഴിയുമെന്നു പ്രായോഗികമായി തെളിയിച്ച ഒരിടം. സമത്വത്തിന്റെ, പ്രകൃതി സ്നേഹത്തിന്റെ, അതിരുകളില്ലാത്ത ലോകത്തിന്റെ ആശയം മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഓറോവില്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, ഒരേ മനസോടെ കഴിയുന്ന മനുഷ്യരുടെ സങ്കേതമാണ്.
ഓറോവില്ലിന്റെ അടയാളമായ മൈത്രി മന്ദിറിന്റെതാണ് ചിത്രം. സുവര്‍ണ നിറത്തിലുള്ള ഒരു ഗോളംപോലെ തോന്നിക്കുന്ന ഇത് യോഗ, ധ്യാനം, ആത്മീയമായ സമ്മേളനങ്ങള്‍ തുടങ്ങിയവയ്ക്കായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രമാണ്. മൂടിനില്ക്കുന്ന നിശബ്ദതയാണ് ഇതിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."