ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം ചിത്രീകരിച്ച യുവതിക്ക് പുലിറ്റ്സര്‍ പുരസ്കാരം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലിസുകാരന് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന വിഡിയോ പകര്‍ത്തിയ യുവതിക്ക്
പുലിറ്റ്സര്‍ അവാര്‍ഡ്.
ഡര്നെല്ല ഫ്രെയ്സറിനാണ് ഫ്ളോയിഡിന്റെ അറസ്റ്റും കൊലപാതകവും ചിത്രീകരിച്ചതിന് പ്രത്യേക വിഭാഗത്തില്‍ പുരസ്കാരം നല്‍കിയത്. ഡര്നെല്ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണ് വൈറലായത്.
ഫ്ളോയിഡിന്റെ കൊലപാതകള്‍ തുടര്‍ച്ചയായി നല്‍കിയതിന് സ്റ്റാര്‍ ട്രിബ്യൂണിനും അവാര്‍ഡ് ലഭിച്ചു. അനീതിക്കെതിരേയുള്ള മാധ്യമ ഇടപെടലിന്റെ ഉത്തമ മാതൃകയാണ് ഫ്ളോയിഡിന്റെ കൊലപാതക വാര്‍ത്തകളുടെ ഫോളോഅപ്പുകളെന്ന് ജൂറി വിലയിരുത്തി. 2020 മെയ് 25 ന് വിഡിയോ പകര്‍ത്തുമ്പോള്‍ ഫ്രെയ്സറിന് 17 വയസാണുണ്ടായിരുന്നത്. ഈ വിഡിയോ ഫ്ളോയിഡിന്റെ കേസില്‍ നിര്‍ണായക തെളിവായി. ഒന്‍പതു മിനുട്ടും 29 സെക്കന്റുമാണ് ഫ്ളോയിഡിന്റെ കഴുത്തില്‍ വംശവെറിയനായ പൊലിസ് ഓഫിസര്‍ ഡെറേക് ഷൗവിന് തന്റെ മുട്ടുകാല് അമര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."