HOME
DETAILS

ലക്ഷദ്വീപ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; കൂടുതല്‍ പേര്‍ നേതൃത്വത്തിനെതിരേ

  
backup
June 13 2021 | 04:06 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

ജലീല്‍ അരൂക്കുറ്റി


കവരത്തി: ലക്ഷദ്വീപ് വിഷയത്തിലും ഐഷ സുല്‍ത്താനയ്‌ക്കെതിരേ ബി.ജെ.പി ദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍തന്നെ പൊലിസില്‍ പരാതി നല്‍കിയതിലും ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കലഹം രൂക്ഷമായി. ഇതോടെ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും മുന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ എം.പി സെയ്തുമുഹമ്മദ് കോയയും വൈസ് പ്രസിഡന്റ് ഹബീബുള്ളയും രാജിക്കത്ത് നല്‍കി. ദ്വീപ് ഘടകത്തിന്റെ ചുമതലക്കാരനായ ദേശീയ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടിക്കും സംസ്ഥാന പ്രസിഡന്റിനുമെതിരേ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. ദ്വീപില്‍ കൂട്ടരാജി തുടരുന്ന പശ്ചാത്തലത്തില്‍ അബ്ദുല്ല കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
ജനറല്‍ സെക്രട്ടറിമാരായ എച്ച്.കെ മുഹമ്മദ് കാസിമും എം.പി സെയ്തു മുഹമ്മദും മുന്‍ ജനറല്‍ സെക്രട്ടറി എ ജാഫര്‍ ഷായും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഐഷ സുല്‍ത്താനയുടെ പ്രസ്താവനക്കെതിരേ പ്രതിഷേധിക്കാന്‍ മാത്രമാണ് കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമ നടപടി സ്വീകരിക്കണമെന്ന തീരുമാനം എടുത്തിട്ടില്ലെന്നും അത് പ്രഭാരിയായ അബ്ദുല്ലക്കുട്ടിയും സംസ്ഥാന പ്രസിഡന്റും ചേര്‍ന്നെടുത്ത തീരുമാനമാണെന്നും ഇത് പുനപരിശോധിക്കണമെന്നും ജാഫര്‍ ഷാ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച മുഹമ്മദ് കാസിം, ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത തീരുമാനങ്ങളെടുത്തതുവഴി ബി.ജെ.പിയെ ദ്വീപില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന് അബ്ദുല്ലക്കുട്ടിയോട് ആവശ്യപ്പെട്ടു.


ലക്ഷദ്വീപിന് വേണ്ടി പ്രഭാരിയും സംസ്ഥാന പ്രസിഡന്റും എന്തു ചെയ്‌തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട മുഹമ്മദ് കാസിം, അവശേഷിക്കുന്നവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടു. നേതാക്കളുടെ ശബ്ദസന്ദേശം ചോര്‍ന്നതും വിവാദമായി. കഴിഞ്ഞ ദിവസത്തെ കൂട്ടരാജിക്ക് പിന്നാലെ കവരത്തിക്ക് പുറമേ മറ്റു ദ്വീപുകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ രാജിവച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago