ബി.ജെ.പി ഓഫിസുകളെ സംരക്ഷിക്കാനല്ല സൈനികര്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി
സര്‍വിസ് പൂര്‍ത്തിയാക്കി പിരിയുന്ന അഗ്നിവീര്‍ സൈനികരെ ബി.ജെ.പി ഓഫിസുകളുടെ സുരക്ഷാ ജീവനക്കാരായി നിയമിക്കുമെന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ വര്‍ഗിയയുടെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബി.ജെ.പി ഓഫിസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്വാതന്ത്രത്തിൻ്റെ 52 വര്‍ഷം രാജ്യത്തിൻ്റെ പതാക ഉയര്‍ത്താത്തവര്‍ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രധാനമന്ത്രിയുടെ മൗനം അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്‌നിവീരന്മാര്‍ സര്‍വിസില്‍നിന്ന് പിരിയുമ്പോള്‍ 11 ലക്ഷം രൂപയും അഗ്‌നിവീര്‍ പദവിയും ലഭിക്കും. ബി.ജെ.പി ഓഫിസിൻ്റെ സുരക്ഷയ്ക്കായി അഗ്‌നിവീരന് മുന്‍ഗണന നല്‍കുമെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയുടെ പരാമർശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."