പുറത്തിറങ്ങി നാല് മാസത്തിനുളളില്‍ 10,000 ഡെലിവറി; ഇലക്ട്രിക്ക് വാഹന വിപണിയില്‍ തരംഗമായി ഈ കാര്‍
Tata Tiago Ev Crossed 10000 Unit Delivery In Four Months
പുറത്തിറങ്ങി നാല് മാസത്തിനുളളില്‍ 10,000 ഡെലിവറി; ഇലക്ട്രിക്ക് വാഹന വിപണിയില്‍ തരംഗമായി ഈ കാര്‍
ഇലക്ട്രിക്ക് വാഹന വിപണിയില്‍ ചരിത്രമെഴുതുകയാണ് ഒരു ഇ.വി. പുറത്തിറങ്ങി നാല് മാസത്തിനുളളില്‍ 10,000 കാറുകള്‍ ഡെലിവറി ചെയ്യുന്ന ബ്രാന്‍ഡ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ടാറ്റ ടിയാഗോ ഇ.വി.
ആദ്യമായാണ് ഒരു ഇ.വി ഇന്ത്യയില്‍ കുറഞ്ഞ സമയത്തിനുളളില്‍ ഇത്രയും ഇ.വി യൂണിറ്റുകള്‍ വില്‍പന നടത്തിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.വിലയുടെ കാര്യത്തിലും ഉപഭോക്താക്കള്‍ക്ക് കയ്യിലൊതുങ്ങുന്ന തരത്തിലാണ് ടാറ്റ ടിയാഗോ ഇ.വിയുടെ വില നിശ്ചയിച്ചിരിക്കുന്നത്.
8.69 ലക്ഷം രൂപയാണ് ടിയാഗോ ഇ.വിയുടെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ ഇലക്ട്രിക്ക് കാറാണ് ടാറ്റാ ടിയാഗോ ഇ.വി. മുപ്പത് മിനിട്ട് ചാര്‍ജ് ചെയ്താല്‍ തന്നെ 110 കിലോമീറ്റര്‍ ദൂരത്തിലേക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ട് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന ഈ വാഹനം ഒറ്റ ചാര്‍ജില്‍ 257 മുതല്‍ 315 കി.മീ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്.
മള്‍ട്ടിമോഡ് റീജന്‍, സിറ്റി, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഫോള്‍ഡോടുകൂടിയ ഇലക്ട്രിക് ഒആര്‍വിഎമ്മുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, 8സ്പീക്കര്‍ ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.
കൂടാതെ റിമോട്ട് ജിയോ ഫെന്‍സിങ് & കാര്‍ ലൊക്കേഷന്‍ ട്രാക്കിങ്, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, റിമോട്ട് വെഹിക്കിള്‍ ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ലൈവ് ചാര്‍ജ് സ്റ്റാറ്റസ്, ഡൈനാമിക് ചാര്‍ജര്‍ ലൊക്കേറ്റര്‍, ടെമ്പറേച്ചര്‍ സെറ്റിങ്‌സോട് കൂടിയ റിമോട്ട് എസി ഓണ്‍/ഓഫ് സംവിധാനം മുതലായവയാണ് ടാറ്റ തിയാഗോ ഇ.വിയുടെ ഫീച്ചറുകളാണ്.
എട്ട് വര്‍ഷമോ അല്ലെങ്കില്‍ 1,60,000 കിലോമീറ്ററോ ആണ് ടാറ്റ മോട്ടോഴ്‌സ് വാഹനത്തിന് ഉറപ്പ് നല്‍കുന്ന വാറന്റി.ടാറ്റ ടിയാഗോ ഇലക്ട്രിക്ക് വാഹനത്തിന് നാല് ചാര്‍ജിങ് ഓപ്ഷനുകളാണുളളത്. 15എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാര്‍ജര്‍, 7.2 കിലോവാട്ട് എ.സി ഹോം ചാര്‍ജര്‍, ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ എന്നിവയാണ് വാഹനം പ്രധാനം ചെയ്യുന്ന നാല് പ്രധാന ചാര്‍ജിങ് ഓപ്ഷനുകള്‍.
Content Highlights: Tata Tiago Ev Crossed 10000 Unit Delivery In Four Months
പുറത്തിറങ്ങി നാല് മാസത്തിനുളളില്‍ 10,000 ഡെലിവറി; ഇലക്ട്രിക്ക് വാഹന വിപണിയില്‍ തരംഗമായി ഈ കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."