HOME
DETAILS
MAL
16 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വയനാടും പാലക്കാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
backup
June 13 2021 | 05:06 AM
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മണ്‍സൂണ്‍ സീസണില്‍ രൂപപ്പെട്ട ആദ്യ ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്ന് വയനാട്, പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, പാലക്കാട്, വയനാട്, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
ചൊവ്വാഴ്ച്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂരും പാലക്കാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാസം 16 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ്അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."