നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്
രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എം.പിമാരും ഡല്‍ഹിയിലെത്തി. പൊലിസ് തടഞ്ഞാല്‍ എം.പിമാരുടെ വീടുകളിലോ ജന്തര്‍മന്തറിലോ സമരം നടത്താനാണ് എ.ഐ. സി.സി നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ മൂന്ന് തവണ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ എ.ഐ. സി.സി ആസ്ഥാനത്തും ഇ ഡി ഓഫിസ് പരിസരത്ത് വ്യാപക പ്രതിഷേധം നടന്നിരുന്നു. സമാനരീതിയില്‍ ഇന്നും പ്രതിഷേധം മുന്നില്‍ കണ്ട് നിരോധനാജ്ഞ തുടരുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചിട്ടുണ്ട്.
യങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഉറവിടങ്ങളെ പറ്റിയാണ് ഇ.ഡി കൂടുതലും ചോദ്യങ്ങള്‍ ചോദിച്ചത്. പല ചോദ്യങ്ങളും രാഹുല്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും ഇ.ഡി വൃത്തങ്ങള്‍ പറയുന്നു. രാഹുലിനെതിരായ ഇ.ഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."