HOME
DETAILS

അടിയന്തര ഘട്ടത്തിലല്ലാതെ ശസ്ത്രക്രിയക്കായി രക്തം മാറ്റുന്നതിന് പ്രവാസികള്‍ക്ക് ഫീസ് നിശ്ചയിച്ച് കുവൈത്ത്

  
backup
May 07 2023 | 11:05 AM

kuwait-introduces-new-blood-transfusion-fees-for-expatriates-link
kuwait Introduces New Blood Transfusion Fees For Expatriates
അടിയന്തര ഘട്ടത്തിലല്ലാതെ ശസ്ത്രക്രിയക്കായി രക്തം മാറ്റുന്നതിന് പ്രവാസികള്‍ക്ക് ഫീസ് നിശ്ചയിച്ച് കുവൈത്ത്

കുവൈത്ത്: പ്രവാസികള്‍ക്ക് രക്തം മാറ്റുന്നതിനും ശസ്ത്രക്രിയക്കും മറ്റും ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിക്കുന്നതിനും നിരക്ക് ഏര്‍പ്പെടുത്തി കുവൈത്ത്.കുവൈത്ത് ആരോഗ്യ മന്ത്രിയായ ഡോക്ടര്‍ അഹ്മദ് അല്‍ അവാദിയാണ് പ്രവാസികള്‍ക്ക് ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ രക്തം മാറ്റി വെക്കുന്നതിന് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.

ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ ബ്ലഡ് ബാങ്ക് സംരക്ഷിക്കാനുമാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പുതിയ പോളിസികളുടെ അടിസ്ഥാനത്തില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ ഒരു ബാഗ് രക്തത്തിന് 20 കുവൈത്തി ദിനാറും, സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയവര്‍ 40 കുവൈത്തി ദിനാറുമാണ് നല്‍കേണ്ടത്.

എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് രക്തത്തിന് പണം നല്‍കേണ്ടതില്ല.രക്തം മാറ്റിവെക്കുന്നതിന്റെ ഭാഗമായി 37 ലാബ് ടെസ്റ്റുകളാണ് കുവൈത്തില്‍ നടത്തുന്നത്. ഈ ടെസ്റ്റുകള്‍ക്കായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ 0.5 ദിനാര്‍ മുതല്‍ 15 ദിനാര്‍ വരെയും സന്തര്‍ശക വിസയിലുളളവര്‍ക്ക് 5 ദിനാര്‍ മുതല്‍ 70 ദിനാര്‍ വരെയുമാണ് ചിലവ് വരുന്നത്.

Content Highlights: kuwait Introduces New Blood Transfusion Fees For Expatriates
അടിയന്തര ഘട്ടത്തിലല്ലാതെ ശസ്ത്രക്രിയക്കായി രക്തം മാറ്റുന്നതിന് പ്രവാസികള്‍ക്ക് ഫീസ് നിശ്ചയിച്ച് കുവൈത്ത്


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago