സഊദിയിൽ അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ, 9,800 സ്വദേശികൾക്ക് തൊഴിൽ നൽകുക ലക്ഷ്യം
റിയാദ്: സഊദിയിൽ അകൗണ്ടിങ് മേഖലയിൽ വിദേശികൾക്ക് തിരിച്ചടിയായി സ്വദേശി വത്കരണം പ്രാബല്യത്തിൽ. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികൾ 30 ശതമാനം സഊദി വത്കരണമാണ് പ്രാബല്യത്തിൽ വന്നത്. ഇതോടെ, 9,800 സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിയുമെന്നാണ് മന്ത്രാലയം കരുതുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വദേശിവത്കരണം ലക്ഷ്യമിട്ട് അക്കൗണ്ടിങ് ജോലികളെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 20 ആയി തരം തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ എല്ലാം സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുകയാണ് മന്ത്രാലയ ലക്ഷ്യം. സഊദിഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട്സ്, ബജറ്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ടിങ് വിഭാഗം മാനേജർ, സകാത് ആൻഡ് ടാക്സ് വിഭാഗം മാനേജർ, ഇേൻറണൽ ഓഡിറ്റ് ഡിപ്പാർട്മെൻറ് മാനേജർ, ജനറൽ ഓഡിറ്റ് വിഭാഗം മാനേജർ, ഇേൻറണൽ ഓഡിറ്റ് പ്രോഗ്രാം മേധാവി, ഫിനാൻഷ്യൽ കൺട്രോളർ, ഇേൻറണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടൻറ്, കോസ്റ്റ് അക്കൗണ്ടൻറ്, ഓഡിറ്റർ, ജനറൽ അക്കൗണ്ടിങ് ടെക്നീഷ്യൻ, ഓഡിറ്റ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൗണ്ട്സ് ടെക്നീഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, കോസ്റ്റ് ക്ലർക്ക്, ഫിനാൻസ് ക്ലർക്ക്, ബുക്ക് കീപ്പിങ് ക്ലർക്ക് തുടങ്ങിയ അകൗണ്ടിങ് മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ നൽകുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."