HOME
DETAILS

ശമ്പളം 1500 ദിർഹമോ അതിൽ കുറവോ ആണോ? ജോലി ചെയ്യുന്ന സ്ഥാപനം താമസ സൗകര്യം നൽകണമെന്ന് യുഎഇ

  
backup
May 07 2023 | 15:05 PM

employer-must-provide-accommodations-for-employees-less-pay-1500-dirhams-uae

ദുബായ്: യുഎഇയിൽ കുറഞ്ഞ വേതനത്തിൽ തൊഴിലെടുക്കുന്നവർക്ക് ആശ്വാസ വാർത്തയുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE). ഇത്തരത്തിൽ തൊഴിലെടുക്കുന്നവർക്ക് അവർ തൊഴിലെടുക്കുന്ന സ്ഥാപനം താമസ സൗകര്യം നൽകണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 1,500 ദിർഹമോ അതിൽ കുറവോ ശമ്പളം വാങ്ങുന്നവർക്കാണ് ഇത്തരത്തിൽ താമസ സൗകര്യം നൽകേണ്ടത്.

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം 50 തൊഴിലാളികളോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനവും തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കണം. താമസ സൗകര്യം ഒരുക്കുമ്പോൾ പൊതു മാനദണ്ഡങ്ങൾ പാലിക്കുകയും എല്ലാ സേവനങ്ങൾ നൽകുകയും വേണം. 1,500 ദിർഹമോ അതിൽ കുറവോ ശമ്പളം വാങ്ങുന്നവർക്കുള്ള താമസ സൗകര്യത്തിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

ലേബർ റിലേഷൻസ് റെഗുലേഷൻ നിയമമനുസരിച്ച്, തൊഴിലുടമകൾ അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും ഉചിതമായ സംരക്ഷണം നൽകുന്ന താമസ സൗകര്യമാണ് ഒരുക്കേണ്ടത്. 500-ൽ താഴെ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള താമസ സൗകര്യ മാനദണ്ഡങ്ങൾ പാലിക്കണം.

ജോലി സമയത്ത്, തീപിടുത്തം, യന്ത്രങ്ങളുടെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങൾ എന്നിവ സംഭവിക്കാതിരിക്കാൻ മന്ത്രാലയം നിശ്ചയിച്ച പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരണം. തൊഴിലിന്റെ അപകടസാധ്യതകളെക്കുറിച്ച് തൊഴിലുടമകൾ ജോലി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികളെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. അറബിയിലും തൊഴിലാളികൾക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലുമാണ് നിർദേശങ്ങൾ നൽകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago