മലപ്പുറം താനൂരില്‍ ബോട്ട് തലകീഴായി മറിഞ്ഞു; മരണം പതിനൊന്നായി
താനൂര്‍: മലപ്പുറം പരപ്പനങ്ങാടിയില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലാണ് സംഭവം. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം മുപ്പലധികം പേര് ബോട്ടിലുണ്ടായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. മലപ്പുറത്തുനിന്നും കോഴിക്കോട്ട് നിന്നും ഫയര്‍ഫോഴ്സുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കരയില്‍ നിന്ന് 300മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയതെന്ന് രക്ഷപ്പെട്ടവരിലൊരാള്‍ പറയുന്നു.
അപകടത്തില്‍ പെട്ട ബോട്ട് കരയിലെത്തിച്ചിട്ടുണ്ട്. മരിച്ചവരില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യം ചെറിയ ബോട്ടിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും വി അബ്ദുറഹ്മാനും സ്ഥലത്തുണ്ട്. അപകടത്തില്‍ പെട്ടത് നാസര്‍ എന്നയാളുടെ ബോട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."