HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടേയും സരിത്തിന്റെയും രഹസ്യമൊഴി ഇഡിക്ക് നല്കാന് അനുമതി
backup
June 20 2022 | 10:06 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും പി.എസ് സരിത്തും കസ്റ്റംസിന് നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റിനു നല്കാന് കോടതി അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന വിചാരണ കോടതിയുടേതാണ് നടപടി.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്കിയ മൊഴികളില്‍ ഒന്ന് ഇഡിയ്ക്ക് നല്കാന് സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്.
അതേസമയം, ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റി. കസ്റ്റംസ് അഭിഭാഷകന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."