HOME
DETAILS
MAL
ഹിമാചലിലെ റിസോര്‍ട്ടില്‍ കേബിള്‍ കാറില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു
backup
June 20 2022 | 10:06 AM
ഷിംല: ഹിമാചല്‍ പ്രദേശിലെ പര്‍വാണുവില്‍ വിനോദ സഞ്ചാരികള്‍ കേബിള്‍ കാറില്‍ കുടുങ്ങി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. സാങ്കേതിക തകരാറുകള്‍ മൂലം കേബിള്‍ കാര്‍ പകുതിയില്‍ വെച്ച് നില്‍ക്കുകയായിരുന്നു.
11 വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. ഇവരില്‍ നാല് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയതായാണ് വിവരം. യാത്രക്കാരെ പുറത്തെടുക്കാന്‍ കേബിളില്‍ ഒരു റെസ്ക്യൂ ട്രോളി വിന്യസിച്ചിട്ടുണ്ടെന്ന് സോളന്‍ ജില്ലാ പൊലിസ് മേധാവി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ഉടന്‍ സംഭവസ്ഥലത്തെത്തുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ധന്ബീര് താക്കൂര്‍ പറഞ്ഞു.
ചണ്ഡീഗഡില്‍ നിന്ന് കസൗലിയിലേക്കും ഷിംലയിലേക്കുമുള്ള റൂട്ടില്‍ 35 കിലോമീറ്റര്‍ അകലെയുള്ള ടിംബര്‍ ട്രയല്‍ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."