രമ്യ ഹരിദാസിനെതിരായ വധഭീഷണി: ഇത്തരം നടപടികളെ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: രമ്യ ഹരിദാസ് എം.പിയെ വഴിയില്‍ തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
രമ്യാ ഹരിദാസ് എം പി. യെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് തന്നെ ഞെട്ടിച്ചെന്നും അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഇത്തരം നടപടികള്‍ യു.ഡി.എഫ് കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രമ്യാ ഹരിദാസ് എം പി. യെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല.
നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇത്തരം ധിക്കാരപരമായ നടപടികള്‍ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ല.
രമ്യാ ഹരിദാസ് എം പി. യെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും...
Posted by V D Satheesan on Sunday, June 13, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."