HOME
DETAILS
MAL
ആയുധവുമായി ബോട്ട് രാമശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യ വിവരം: തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം
backup
June 13 2021 | 16:06 PM
ചെന്നൈ: തമിഴ്നാട് തീരത്ത് അതീവ ജാഗ്രത നിര്‍ദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷയേര്‍പ്പെടുത്തിയത്. കന്യാകുമാരി, തൂത്തുകുടി, ചെന്നൈ, രാമേശ്വരം തീരങ്ങളില്‍ സുരക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."