രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം ഈ 21 ആപ്പുകളെ: മുന്നറിയിപ്പുമായി കേരള പൊലിസ്
ഓണ്‍ലൈന്‍ പഠനം തകൃതിയായി നടക്കുമ്പോള്‍ കുട്ടികളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലെ ചില ആപ്പുകളെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് കേരള പൊലിസിന്റെ മുന്നറിയിപ്പ്. 21 ആപ്പുകളുടെ വിവരങ്ങളാണ് പൊലിസ് പുറത്തുവിട്ടത്. കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റ് വരെ അവയില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ ഇത്തരം ആപ്പുകളെ ദുരുപയോഗം ചെയ്യുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് പൊലിസിന്റെ ഇടപെടല്‍.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് പൊലിസ് വ്യക്തമാക്കി
കേരള പൊലിസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പൊലിസ് ആപ്പുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ. ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ...
Posted by Kerala Police on Sunday, June 13, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."