താനൂർ ബോട്ടപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും, അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ നൽകും
ന്യൂഡൽഹി: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ദുഖം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലാണ് ഇരുവരും അനുശോചനമറിയിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
'കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടം ഞെട്ടിക്കുന്നതും ഏറെ വേദനയുണ്ടാക്കുന്നതുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അനുശോചനമറിയിക്കുന്നു. അപകടത്തിൽ രക്ഷപ്പെട്ടവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു' - രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.
'കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു'. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായധനമായി നൽകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."