ഷാര്‍ജ ഉമ്മുല്‍ ഖുറാ മദ്രസ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഉമ്മുല്‍ ഖുറാ മദ്രസ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: യു എ ഇ ഗവണ്മെന്റിന്റെയും സമസ്ത കേരള ഇസലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെയും അംഗീകാരത്തോടു കൂടി ഷാര്‍ജയില്‍ മത വിദ്യാഭ്യാസ രംഗത്തു സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉമ്മുല്‍ ഖുറാ മദ്രസ വലിയ സംവിധാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറി ക്ലാസുകള്‍ പുനരാരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാഷ് , യു എ ഇ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ , മദ്രസ്സ ചെയര്മാന് അബ്ദുള്ള ചേലേരി, പ്രസിഡന്റ് അബ്ദുറസാഖ് വളാഞ്ചേരി , സയ്യിദ് ജാസ്സിം തങ്ങള്‍, മൊയ്തു സി സി ,ഉമര്‍ കല്ലടക്കുറ്റി, ശംസുദ്ധീന്‍ കൈപ്പുറം , ഒ കെ ഇബ്രാഹിം , അക്ബര്‍ ചെറുമുക്ക് , മെഹമൂദ് പാനൂര്‍ ,ഹക്കീം ടി പി കെ ,റഫീഖ്കിഴിക്കര,ഫൈസല്‍ പയ്യനാട് , സഫീര്‍ ജാറംകണ്ടി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് ദേശമംഗലം സ്വാഗതവും ട്രെഷറര്‍ ഇസ്മായില്‍ എം സി നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."