ഹൃദയംപൊട്ടി താലൂക്ക് ആശുപത്രി പരിസരം
ഹൃദയംപൊട്ടി താലൂക്ക് ആശുപത്രി പരിസരം
തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിയപ്പോള്‍ ഹൃദയം പൊട്ടി താലൂക്ക് ആശുപത്രി പരിസരം. 20 മൃതദേഹങ്ങളും തിരൂരങ്ങാടി താലൂക്ക് ആശയ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സംഭവം നടന്ന വിവരമറിഞ്ഞ് ഉടനെത്തന്നെ ചെമ്മാട്ടുനിന്ന് ആംബുലന്‍സുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. പിന്നീട് കേട്ടറിഞ്ഞവര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആദ്യം കൊണ്ടുവന്നത് കുട്ടിയുടെ മൃതദേഹമാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പരുക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ വന്നു തുടങ്ങി. അപ്പോഴേക്കും താലൂക്ക് ആശുപത്രി പരിസരം ജനനിബിഢമായിരുന്നു.
താനൂര്‍ ബോട്ടപകടം: മരണം 22 ആയി, തെരച്ചില്‍ തുടരുന്നു; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി
മൃതദേഹങ്ങള്‍ നിരത്തിവച്ച കാഴ്ച കരളലിയിക്കുന്നതായിരുന്നു. പലരും വിങ്ങിപ്പൊട്ടി. ചിലര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വന്നവര്‍ പരസ്പരം നിയന്ത്രിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പിന്നീട് കെ.പി.എ മജീദ് എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് എന്നിവര്‍ താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."