പ്രകൃതി വിഭവങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് തടയണം: ജനതാദള്‍-എസ്
കല്‍പ്പറ്റ: വയനാട്ടില്‍ ഖനന നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിന്നും പ്രകൃതി വിഭവങ്ങളായ കരിങ്കല്ല്, മണല്‍ എന്നിവ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ട് പോകുന്നത് നിയമം മൂലം നിരോധിക്കണമെന്നും ജില്ലയിലെ സാധാരണക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് പ്രകൃതി വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാവുന്നതിന് നടപടി സ്വീകരിക്കണമെന്നും ജനതാദള്‍-എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തിന് കീഴില്‍ ദളിത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണണമെന്നും, കേന്ദ്ര സര്‍ക്കാര്‍ ബഹുരാഷ്ട്ര കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും താല്പര്യം സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ചും 30ന് കേന്ദ്രഗവണ്മെന്റ് ഓഫിസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.ന
ജില്ലാ പ്രസിഡന്റ് എന്‍. കെ മുഹമ്മദ്കുട്ടി അധ്യക്ഷനായി. വി.എം വര്‍ഗീസ്, എം.ജെ പോള്‍, കെ വിശ്വനാഥന്, കുര്യാക്കോസ് മുള്ളന്മട, എ.ജെ കുര്യന്, പ്രേംരാജ് ചെറുകര, കെ.കെ ദാസന്, അന്നമ്മ പൗലോസ്, സുബൈര്‍ കടന്നോളി, ഫ്രാന്‍സിസ് പുന്നോലില്‍, ജോസഫ് മാത്യു, സി അയ്യപ്പന്, ബെന്നി കുറംബാക്കോട്, മൊയ്തു പൂവന്, കെ അസീസ്, അബ്ദുല്‍ അസീം, സാജര്പുത്തലന്, പി.വി ഉണ്ണി, പി. ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."