ബോട്ടിന്റെ തകരാര്‍ മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി; മുന്നറിയിപ്പ് ജീവനക്കാര്‍ അവഗണിച്ചു
ബോട്ടിന്റെ തകരാര്‍ മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി; മുന്നറിയിപ്പ് ജീവനക്കാര്‍ അവഗണിച്ചു
മലപ്പുറം: താനൂരിലെ ബോട്ടപകടത്തില്‍ ഉടമകളും ജീവനക്കാരും കനത്ത അനാസ്ഥ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പെട്ട ബോട്ടിന്റെ ഘടന ആളുകളെ കയറ്റി യാത്ര ചെയ്യുന്ന തരത്തിലുളളതല്ലെന്നും ബോട്ട് യാത്ര തുടങ്ങുമ്പോള്‍ തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ബോട്ടിന്റെ ഘടന കണ്ട് ബോട്ട് ചരിഞ്ഞാണ് സഞ്ചരിക്കുന്നതെന്നും അപകടത്തില്‍ പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളി നേതാവ് ബോട്ട് അപകടത്തില്‍ പെടുമെന്ന് ബോട്ട് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.
പെരുന്നാള്‍ അടക്കമുളള ദിവസങ്ങളിലടക്കം ഇവര്‍ കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസിന് ശ്രമിച്ചിരുന്നതായും എന്നാല്‍ അന്ന് മത്സ്യത്തൊഴിലാളികള്‍ അടക്കം ഇടപെട്ട് പോലീസിനെയറിയിച്ച് സര്‍വീസ് നിര്‍ത്തിവെപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ബോട്ട് ഉടമ, സര്‍വീസ് അനുമതിക്കായി നല്‍കിയ അപേക്ഷ, പേപ്പറുകള്‍ കൃത്യമല്ലാത്തതിനാല്‍ മുനിസിപ്പാലിറ്റിയില്‍ പെന്‍ഡിങ്ങിലായിരുന്നിട്ടും ഇവര്‍ സര്‍വീസ് നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയിട്ടുണ്ട്.
Content Highlights: tanur boat accident details
ബോട്ടിന്റെ തകരാര്‍ മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി; മുന്നറിയിപ്പ് ജീവനക്കാര്‍ അവഗണിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."