HOME
DETAILS

പല്ലന, തട്ടേക്കാട്, കുമരകം….ഒടുവില്‍ താനൂരും.. ആവര്‍ത്തിക്കപ്പെടുന്ന ബോട്ട് ദുരന്തങ്ങള്‍

  
backup
May 08 2023 | 05:05 AM

keralam-boat-accidents-in-kerala

പല്ലന, തട്ടേക്കാട്, കുമരകം….ഒടുവില്‍ താനൂരും.. ആവര്‍ത്തിക്കപ്പെടുന്ന ബോട്ട് ദുരന്തങ്ങള്‍

അവധിദിവസത്തിന്റെ ആലസ്യത്തിലേക്കാണ് കണ്ണീര്‍പേമാരിയായി ഇന്നലെ രാത്രി ആ വാര്‍ത്ത പെയ്തിറങ്ങിയത്. താനൂരില്‍ ബോട്ട് മറിഞ്ഞിരിക്കുന്നു. ആദ്യം രണ്ട്..പിന്നെ മൂന്ന്..ഒമ്പത് ..പതിനൊന്ന്....മരണസംഖ്യ കൂടിക്കൊണ്ടേയിരുന്നു. കനത്ത ഇരുട്ടില്‍ മുങ്ങിത്താണ് രക്ഷാ പ്രവര്‍ത്തകര്‍ ജീവനറ്റ ഉടലുകളെ കരയിലേക്ക് കൈമാറിക്കൊണ്ടിരുന്നു. കൂടുതലും കുഞ്ഞുങ്ങള്‍. ഇടനെഞ്ച് പൊട്ടുന്ന സങ്കടത്തോടെ മലയാളികള്‍ പറഞ്ഞു...ദൈവമേ എന്തൊരു സന്തോഷത്തോടെയായിരിക്കണം ഈ കുഞ്ഞുങ്ങള്‍ യാത്രക്ക് പുറപ്പെട്ടിട്ടുണ്ടാവുക. ഇതാദ്യമല്ല കേരളത്തെ കണ്ണീരിലാഴ്ത്തി ജലദുരന്തങ്ങളുണ്ടാവുന്നത്. ചെറിയൊരു അശ്രദ്ധ കൊണ്ടോ അവഗണനകള്‍ കൊണ്ടോ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ വലിയൊരു ദുരന്തമായി പര്യവസാനിക്കുന്ന കാഴ്ച കേരളം കാണാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമായി. 1924ലെ പല്ലന ദുരന്തം മുതല്‍ ഇപ്പോള്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട താനൂര്‍ വരെ ..നൂറു കണക്കിന് ജീവനുകളാണ് ഇത്തരം ദുരന്തങ്ങളില്‍ പൊലിഞ്ഞത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് അപകടങ്ങള്‍ക്കു പിന്നിലെന്ന് നിസ്സംശയം പറയാം.

മഹാകവിയെ കവര്‍ന്നെടുത്ത പല്ലന
1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ നടന്ന ബോട്ടപകടം മഹാകവി കുമാരനാശാന്‍ അടക്കം 24 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. 95 പേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ 145 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഒപ്പം ഭാരിച്ച ചാക്കുകളും ബോട്ടിലുണ്ടായിരുന്നു. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ പല്ലനയിലെ അപകടം പിടിച്ച വളവ് തിരിയാനുള്ള ഒരുക്കത്തിലായിരുന്നു. വന്നവേഗത്തില്‍തന്നെ ഇടത്തോട്ടു തിരിച്ച ബോട്ടിന്റെ ഇടതുവശം താഴുകയായിരുന്നു. പിന്നീട് ബോട്ട് മറിഞ്ഞു. അമിത ഭാരമായിരുന്നു അപകടത്തിന് കാരണമായതെന്ന് അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

29 ജീവനെടുത്ത കുമരകം
2002 ജൂലൈ 27ന് രാവിലെ 6.10ന് വേമ്പനാട്ട് കായലില്‍ കുമരകത്തിന് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ടപകടം നടന്നത്. 29 പേരാണ് അന്ന് മരിച്ചത്. മുഹമ്മയില്‍ നിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ ബാക്കി നില്‍ക്കെയായിരുന്നു അപകടം.കായലിലെ മണല്‍തിട്ടയില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷ എഴുതാന്‍ കോട്ടയത്തേയ്ക്ക് പോയ മുഹമ്മ സ്വദേശികളായ ഉദ്യോഗാര്‍ത്ഥികളായിരുന്നു മരിച്ചവരില്‍ ഏറെയും. ഇതില്‍ 15 സ്ത്രീകളും 9 മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടും.
ബോട്ട് തിങ്ങിനിറഞ്ഞ് യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഓര്‍മ്മിക്കുന്നു. അപകടം ഉണ്ടാകുന്നതിന് 15 മിനിട്ട് മുമ്പ് തന്നെ ബോട്ട് ആടിയുലയുവാന്‍ തുടങ്ങി. ഉലച്ചിലിനൊടുവില്‍ ബോട്ട് ഒരു വശത്തേയ്ക്ക് ശക്തമായി ചരിഞ്ഞു. ഇതിനിടയില്‍ ബോട്ടിന് അടിയില്‍പ്പെട്ടവരാണ് മരിച്ചത്. നാട്ടുകാരുടെയും യാത്രക്കാരുടെയും ആത്മാര്‍ത്ഥമായ ഇടപെടലാണ് ദുരന്തത്തിന്റെ തോത് കുറച്ചതെന്നും ഇവര്‍ ഓര്‍മ്മിക്കുന്നു.

തട്ടേക്കാട് പൊലിഞ്ഞത് 18 പേര്‍
എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ഉണ്ടായ ബോട്ടപകടത്തില്‍ 18 പേരാണ് മരിച്ചത്. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ കൊച്ചുകുട്ടികളടക്കമുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത് . ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം . എന്നാല്‍ സംഭവത്തിനു പിറ്റേന്ന് വാര്‍ത്താ സമ്മേളനം നടത്തിയ അന്നത്തെ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായിരുന്നു.

ഏറ്റവും കൂടുതല്‍ ജീവനെടുത്ത തേക്കടി ബോട്ടപകടം
2009 സെപ്തംബര്‍ 30നാണ് കേരളത്തെ നടുക്കിയ മറ്റൊരു ബോട്ട് ദുരന്തമുണ്ടായിരുന്നു. വൈകിട്ട് 4 മണിയോടെ തേക്കടിയില്‍നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളില്‍ 46 പേര്‍ ബോട്ടപകടത്തില്‍ മരിച്ചു.

സംസ്ഥാനത്തെ മറ്റു പ്രധാന ബോട്ടപകടങ്ങള്‍

  • 1971ല്‍ തിരുവനന്തപുരത്ത് കരമനയാറ്റില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 12 യാത്രികരില്‍ ഒരു പെണ്‍കുട്ടി ഒഴികെ മറ്റ് 11 പേരും മരണമടഞ്ഞു.
  • 1980ല്‍ എറണാകുളത്തെ കണ്ണമാലി കായലില്‍ നടന്ന ബോട്ടപകടത്തില്‍ 29 പേര്‍ മരിച്ചു.
  • 1983ല്‍ കൊച്ചിയിലെ വല്ലാര്‍പാടത്ത് നടന്ന ബോട്ടു ദുരന്തത്തില്‍ 18 പേര്‍ മരിച്ചു.
  • 1990ല്‍ കൊച്ചിയില്‍ നടന്ന ബോട്ടപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.
  • 1990ല്‍ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസര്‍വയറില്‍ നടന്ന ബോട്ടപകടത്തില്‍ മരിച്ചത് ഏഴുപേര്‍.
  • 1991ല്‍ കണ്ണൂരിലെ ഇരിട്ടിയില്‍ നടന്ന അപകടം നാലുപേരുടെ മരണത്തിനിടയാക്കി.1991ല്‍ തന്നെ ആലപ്പുഴ പുന്നമടയില്‍ നടന്ന അപകടത്തില്‍ മരണം മൂന്ന് പേര്‍ മരിച്ചു.1991ല്‍ തിരുവനന്തപുരത്ത് കല്ലാറിലുണ്ടായ അപകടത്തില്‍ എട്ടു പേരാണ് മരിച്ചു.
  • 1992ല്‍ എറണാകുളം മുനമ്പത്തുണ്ടായ അപകടത്തില്‍ മൂന്നു മരണം.
  • 1993ല്‍ എറണാകുളത്തുണ്ടായ മറ്റൊരു അപകടത്തില്‍ അഞ്ച് മരണം
  • 1994ല്‍ കോഴിക്കോട് വെള്ളായിക്കോട് അപകടത്തില്‍ ആറു പേര്‍ മരിച്ചു
  • 1997ല്‍ കോഴിക്കോട് കാപ്പാട് ബീച്ചില്‍ നാലു പേര്‍ മരിച്ചു1997ല്‍ ആലുവയിലുണ്ടായ അപകടത്തില്‍ നാലും പേര്‍ മരണമടഞ്ഞിട്ടുണ്ട്.
  • 2009ല്‍ അരീക്കോട് മൂര്‍ക്കനാട് കടവില്‍ കടത്തുവള്ളം മുങ്ങി ഒമ്പത് വിദ്യാര്‍ഥികളാണ് മരിച്ചത്. മൂര്‍ക്കനാട് ഹൈസ്‌കൂള്‍ വിട്ട് ചാലിയാര്‍ പുഴ കടക്കാന്‍ കുട്ടികള്‍ ഒന്നാകെ കയറിയതിനെ തുടര്‍ന്നാണ് വള്ളം മുങ്ങിയത്.
  • 2013 ജനുവരി 26ന് ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ട് മുങ്ങി നാല് പേര്‍ മരണമടഞ്ഞു. ചെന്നൈയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. യാത്ര ചെയ്യാന്‍ ഒരുക്കി നിര്‍ത്തിയിരുന്ന ഹൗസ് ബോട്ടിലേക്ക് മറ്റൊരു ചെറിയ ഹൗസ് ബോട്ടിലൂടെ കയറാന്‍ ശ്രമിക്കുന്നതിനിടെ അതു മറിയുകയാണുണ്ടായത്.
  • 2022സെപ്റ്റംബര്‍ 5ന് തിരുവനന്തപുരം അഞ്ചുതെങ്ങ് തുറമുഖത്ത് 23 മത്സ്യബന്ധന തൊഴിലാളികള്‍ കയറിയ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടിരുന്നു. 2022ല്‍ സെപ്റ്റംബര്‍ 11ന് അച്ചന്‍ കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago