HOME
DETAILS

ഹജ്ജ്: സുരക്ഷയ്ക്ക് 17,000 സൈനികര്‍

  
backup
August 22 2016 | 19:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-17000-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതിക്ക് സഊദി കിരീടവകാശിയും ആഭ്യന്തരമന്ത്രിയും ഉന്നത ഹജ്ജ് കമ്മിറ്റി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അംഗീകാരം നല്‍കി. തീര്‍ഥാടകരുടെ സേവനത്തിന് 17,000 സൈനികര്‍ പുണ്യനഗരിയുലുണ്ടാവുമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ അല്‍ അംറ് അറിയിച്ചു.

മുന്‍വര്‍ഷത്തെ പരിചയവും പാഠവും മുന്‍നിര്‍ത്തിയാണ് പുതിയ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. സ്ഥിരംസേവനത്തില്‍ നിയമിക്കുന്ന 17,000 സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വിസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ഥാടകരുടെ സേവനത്തിന് സജ്ജമായിരിക്കും. 3,000ലധികം സൈനിക, സുരക്ഷാ ഉപകരണങ്ങള്‍ സുരക്ഷക്കായി ഉപയോഗിക്കും. അപ്രതീക്ഷിത അപകടങ്ങളെ നേരിടാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കും. പ്രതികൂല സാഹചര്യവും കാലവിപത്തുകളും നേരിടാനും സുരക്ഷാസേന സജ്ജമായിരിക്കും. മക്ക, മദീന, മിന,അറഫ, മുസ്ദലിഫ എന്നീ പുണ്യനഗരങ്ങള്‍ക്ക് പുറമെ മക്കയിലേക്കും മദീനയിലേക്കും കരമാര്‍ഗം എത്തുന്നവര്‍ പ്രവേശിക്കുന്ന വിവിധ കവാടം മുതല്‍ സുരക്ഷാസേനയുടെ സേവനം ലഭ്യമാവും. സുരക്ഷാവിഷയങ്ങള്‍ അറിയിക്കാന്‍ 911 എന്ന ഏകീകൃത നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹജ്ജ് സീസണിലെ സേവനത്തിന് ഇരുഹറം കാര്യാലയത്തിനു കീഴില്‍ 15,000ത്തിലധികം ജീവനക്കാര്‍ സേവനരംഗത്തുണ്ടാകുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതി നടപ്പാക്കുക. ഹജ്ജ് പഠന ക്ലാസുകള്‍ക്കും തീര്‍ഥാടകരുടെ സംശയ നിവാരണങ്ങള്‍ക്കും മതപണ്ഡിതന്മാരെ നിയോഗിച്ചിട്ടുണ്ട്. മതവിധികള്‍ തേടാന്‍ ഹറമിനുള്ളില്‍ ടെലിഫോണ്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള  സിം കാര്‍ഡ് വിതരണം തുടങ്ങി

ജിദ്ദ: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ മക്കയിലെ താമസ കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങി. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലും വിരലടയാളം രേഖപ്പെടുത്തി സിം കാര്‍ഡ് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് താമസ കേന്ദ്രങ്ങളിലെത്തിയാലുടന്‍ തിരിച്ചറിയല്‍ രേഖയോടൊപ്പം വിരലടയാളവും നല്‍കുന്നതോടെ സിം കാര്‍ഡ് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു തന്നെ അതതു എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ സിം കാര്‍ഡ് നല്‍കിയിരുന്നു. ഇത്തവണ സഊദിയില്‍ സിം കാര്‍ഡിന് വിരലടയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്ക് സിം വിതരണം ചെയ്യാന്‍ കഴിയാതിരുന്നതെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു.

എയര്‍ പോര്‍ട്ടില്‍ നിന്നും സിം കാര്‍ഡ് വിതരണം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും തിരക്ക് കാരണം താമസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago