രണ്ട് കുഞ്ഞുങ്ങളെ രക്ഷിച്ചു; എന്റെ കുഞ്ഞിനെ മാത്രം രക്ഷിക്കാനായില്ല; വേദനയായി നിഹാസ്
tanur boat accident nihas said about his daughter
രണ്ട് കുഞ്ഞുങ്ങളെ രക്ഷിച്ചു; എന്റെ കുഞ്ഞിനെ മാത്രം രക്ഷിക്കാനായില്ല; വേദനയായി നിഹാസ്
മലപ്പുറം: ബോട്ടപകടത്തില്‍ തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ വിങ്ങിപ്പൊട്ടുകയാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്.കടല്‍പ്പാലം കാണാന്‍ എത്തിയ നിഹാസും ഭാര്യയും കടല്‍പ്പാലം അടച്ചതിനാല്‍ ബോട്ട് സര്‍വീസിന് പോവുകയായിരുന്നെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.'6.40ന് ഞങ്ങള്‍ കടല്‍പ്പാലം കാണാന്‍ എത്തി. അപ്പോഴേക്കും അത് അടച്ചിരുന്നു. അത് കൊണ്ടാണ് ഭാര്യ പല തവണ പറഞ്ഞിട്ടും കേള്‍ക്കാതെ ബോട്ട് സര്‍വീസിന് പോയത്. മകള്‍ക്ക് കടല്‍ കാണുന്നത് ഇഷ്ടമായതിനാലാണ് ബോട്ട് സര്‍വീസിന് പോകാന്‍ തീരുമാനിച്ചത്. ബോട്ടില്‍ കയറുമ്പോള്‍ ലൈഫ് ജാക്കറ്റ് ഇടണമെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു.
പക്ഷേ അത് അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ബോട്ട് കറങ്ങാന്‍ തുടങ്ങി. എന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് കൈവിട്ട് പോയി. ഭാര്യയേയും കാണാതായി. ബോട്ടിനടിയില്‍ വരെ പോയി തെരയുന്നതിനിടെ രണ്ട് കുഞ്ഞുങ്ങളെ എനിക്ക് രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍ എന്റെ മോളെ മാത്രം രക്ഷിക്കാന്‍ സാധിച്ചില്ല. അവള്‍ക്ക് ഈ ആഗസ്റ്റില്‍ ഏഴ് വയസ് തികയുകയെയുള്ളൂ. ഞങ്ങള്‍ക്ക് അവള്‍ മാത്രമെ ഉളളൂ. മകളെ കണ്ടെത്തി ഹോസ്പിറ്റലില്‍ പോകുമ്പോള്‍ കൂടെ ചെല്ലാന്‍ ഭാര്യ പറഞ്ഞിരുന്നു.
എന്നാല്‍ ഗുരുതരാവസ്ഥയിലുളള മറ്റൊരു കുട്ടിയെ വാഹനത്തില്‍ കയറ്റി ഞാന്‍ മറ്റൊരു വാഹനത്തിലാണ് ഹോസ്പിറ്റലിലെത്തിയത്. അപ്പോഴേക്കും അവള്‍ പടച്ചോന്റെ അടുത്ത്…,' നിഹാസ് പറഞ്ഞു.അതേസമയം 22 പേരാണ് താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടത്.
Content Highlights: tanur boat accident nihas said about his daughter
രണ്ട് കുഞ്ഞുങ്ങളെ രക്ഷിച്ചു; എന്റെ കുഞ്ഞിനെ മാത്രം രക്ഷിക്കാനായില്ല; വേദനയായി നിഹാസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."