'കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിനില്‍ മുഴങ്ങുന്നത് മതപരമായ മുദ്രാവാക്യങ്ങള്‍, അതിശയം തന്നെ' രൂക്ഷ വിമര്‍ശനവുമായി ശരദ്പവാര്‍
'കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിനില്‍ മുഴങ്ങുന്നത് മതപരമായ മുദ്രാവാക്യങ്ങള്‍, അതിശയം തന്നെ' രൂക്ഷ വിമര്‍ശനവുമായി ശരദ്പവാര്‍
മുംബൈ: കര്‍ണാടകയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി പ്രസിഡന്റ് ശരദ് പവാര്‍. മതപരമായ മുദ്രാവാക്യങ്ങളാണ് പ്രചാരണത്തിനായി മോദി ഉപയോഗിച്ചത്. അതില്‍ അദ്ഭുതപ്പെട്ടു പോയെന്നും അദ്ദേഹം തുറന്നടിച്ചു.
ഒരാള്‍ മതമോ മതപരമായ വിഷയങ്ങളോ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അത് വ്യത്യസ്തമായ സാഹചര്യമാണ് സൃഷ്ടിക്കുക. അതൊരു നല്ല കാര്യമല്ല- ഒരു പ്രാദേശിക ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കുമെന്നാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രതിജ്ഞയെടുക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം; കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി
കര്‍ണാടകയില്‍ ബി.ജെ.പിക്കായി വമ്പന്‍ റോഡ് ഷോയും റാലികളുമാണ് മോദിയുടെ നേതൃത്വത്തില്‍ നടന്നത്.
കെംപെഗൗഡ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തുറന്ന വാഹനത്തിലേക്ക് മോദി കയറിയപ്പോള്‍ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നിരുന്നു. ഈ മാസം 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. പരസ്യ പ്രചാരണം ഇന്ന് സമാപിച്ചു. ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. 13നാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."