സാമൂഹ്യവിരുദ്ധര്‍ കൃഷിയിടത്തിലേക്കും, ഗുളികന്‍കാവിലേക്കും മാലിന്യം തള്ളിയെന്ന്
മീനങ്ങാടി: ദിവസവും വിളക്കുവെച്ച് പ്രാര്‍ഥന നടത്തിവരുന്ന കാവിലേക്കു കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. ചീരാംകുന്ന് ഓലിക്കല്‍ സൈമണ്‍ ചെറിയാന്റെ പറമ്പിലേക്കും, സി രാജേന്ദ്രന്റെയും, രവീന്ദ്രന്റെയും ഉടമസ്ഥതയിലുള്ള കാവിലേക്കുമാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്.
രാത്രിയിലെപ്പോഴോ ആണ് മാലിന്യം സൈമണിന്റെ കൃഷിയിടത്തിലൊഴിച്ചത്. മാലിന്യം കൃഷിയിടത്തോട് ചേര്‍ന്ന് കിടക്കുന്ന കാവിലേക്ക് ഒഴുകിയെത്തുകയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിളക്ക് വെക്കുന്ന കാവില്‍ രാവിലെയാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കാവിനും കൃഷിയിടത്തോടും ചേര്‍ന്ന് കര്‍ഷകര്‍ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന കാരാപ്പുഴ കനാലിലേക്കാണ് മാലിന്യം ഒഴുകിയെത്തുക. മാലിന്യം ജനോപദ്രവമില്ലാതെ സംസ്‌കരിക്കുന്നതിനു പകരം ഇത്തരം ജനവാസകേന്ദ്രങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും തള്ളുന്ന പ്രവണതക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മാലിന്യം തള്ളിയവര്‍ക്കെതിരേ ഹിന്ദു ഐക്യവേദി രംഗത്ത് വന്നിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുക്കുന്നവര്‍ തന്നെയാണ് ഇത്തരം പ്രവര്‍ത്തിക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
മുന്‍പ് ഗ്രാമപഞ്ചായത്ത് മാലിന്യം പാതിരിക്കവലയില്‍ കരാറുകാര്‍ റോഡരികില്‍ തള്ളിയത് പ്രധിഷേധത്തിന് ഇടയാക്കിയിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകള്‍ പഞ്ചായത്തിനെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രാത്രിയില്‍ മാലിന്ന്യം ആളൊഴിഞ്ഞ സമയങ്ങളില്‍ റോഡിനോട് ചേര്‍ന്ന് വാഹനം നിര്‍ത്തി ഒഴിവാക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ ശക്തമാവുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."