HOME
DETAILS

ഹൗസ്‌ബോട്ടില്‍ ആനന്ദിക്കുന്നവരുടെ ശ്രദ്ധക്ക്, ഓളപ്പരപ്പില്‍ ജാഗ്രത വേണം

  
backup
June 20 2022 | 20:06 PM

%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d


ആലപ്പുഴ;
വേമ്പനാട്ട് കായലിലെ ഓളപ്പരപ്പിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്ര മനംകവരുന്നതാണെങ്കിലും അല്‍പമൊന്ന് ശ്രദ്ധതെറ്റിയാല്‍ അപകടത്തിലാവുന്നത് സ്വന്തം ജീവന്‍ തന്നെയായിരിക്കും. ഹൗസ്‌ബോട്ട് യാത്രക്കിടെ ഉണ്ടായ അപകടങ്ങളില്‍ സമീപദിവസങ്ങളില്‍ മരിച്ചത് മൂന്നുപേരാണ്. കായല്‍ സാഹചര്യങ്ങളിലെ അപകടങ്ങളെ കുറിച്ച് അവബോധമില്ലാത്ത, ഇതരജില്ലകളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളാണ് മിക്കപ്പോഴും ഇത്തരം അപകടങ്ങളില്‍പ്പെടുന്നത്.
12 സുഹൃത്തുക്കളുമായി വിനോദ സഞ്ചാരത്തിനെത്തിയ ചെങ്ങന്നൂര്‍ ഐ.ടി.ഐയിലെ ഹെഡ് ക്ലര്‍ക്കും തിരുവനന്തപുരം സ്വദേശിയുമായ പ്രദീപ് പി നായര്‍ കഴിഞ്ഞ ദിവസം രാത്രി ഹൗസ്‌ബോട്ടില്‍ നിന്ന് കാല്‍വഴുതി വീണു മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് ഹൗസ്‌ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് സഹായത്തിനെത്തിയ കൈനകരി സ്വദേശി പ്രസന്നനും മുങ്ങി മരിച്ചിരുന്നു. ഹൗസ്‌ബോട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പന്തളം സ്വദേശിയായ അബ്ദുല്‍ മനാഫ് കായലിലേക്ക് വീണത്. അഗ്‌നിശമന സേനയും സ്‌കൂബ ടീമും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കിട്ടിയത്.
സഞ്ചാരികള്‍ കാല്‍വഴുതി കായലില്‍ വീഴുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. ആഘോഷങ്ങള്‍ അതിരുവിടുന്നതാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. അപകടങ്ങള്‍ പെരുകിയതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവരും ആശങ്കയിലാണ്. ഇത്തരം അപകടങ്ങളെ കുറിച്ചും സഞ്ചാരികള്‍ക്ക് നല്‍കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ സംബന്ധിച്ചും ഹൗസ്‌ബോട്ട് ജീവനക്കാര്‍ക്ക് ടൂറിസം വകുപ്പ് ആവശ്യമായ പരിശീലനം നല്‍കാന്‍ തയാറാകണമെന്ന് ഹൗസ്‌ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപറേറ്റ് സമിതി സംസ്ഥാന സെക്രട്ടറി കെവിന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇടക്കാലത്ത് ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. മതിയായ സുരക്ഷയില്ലാതെയും ലൈസന്‍സില്ലാതെയും സഞ്ചരിക്കുന്ന ജലയാനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാത്തതും സഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്നു. ആലപ്പുഴയില്‍ മാത്രം ആയിരത്തിലധികം ചെറുതും വലുതുമായ ഹൗസ് ബോട്ടുകളാണ് ഉള്ളത്. പ്രതിവര്‍ഷം ലക്ഷങ്ങളുടെ നികുതിയാണ് ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവാദിത്വ ടൂറിസം പദ്ധതി പോലെയുള്ളവ നടപ്പാകാത്തത് മേഖലയെ പിന്നോട്ടടിക്കുകയാണെന്നാണ് ആക്ഷേപം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ഒടുവില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago